അർബുദ പെൻഷൻ: ഗവ. മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് മതി

ആ​ലു​വ: അ​ർ​ബു​ദ​ബാ​ധി​ത​ർ​ക്ക് പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ സ​മീ​പ​ത്തെ ഗ​വ. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​നും വ​ർ​ഷം​തോ​റും പു​തു​ക്കാ​നും ഓ​ങ്കോ​ള​ജി ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​യി​രു​ന്നു. ഇ​ത്​ പ​ല രോ​ഗി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പാ​ലി​യേ​റ്റി​വ് കെ​യ​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ലു​വ ചാ​ല​ക്ക​ൽ ലൈ​ഫ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത​ട​ക്കം നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല​ണ് സ​ർ​ക്കാ​റി​െൻറ പു​തി​യ നി​ർ​ദേ​ശം.

Tags:    
News Summary - Cancer Pension: Govt. certificate from a medical officer is sufficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.