കൊച്ചി: അർബുദബാധിതർക്ക് രോഗനിർണയം മുതൽ വിവിധ ചികിത്സകൾ വരെ ലഭ്യമാക്കാൻ സം സ്ഥാനത്തെ സർക്കാർ ആശുപത്രികൾ സജ്ജമാകുന്നു. സംസ്ഥാന സർക്കാറിെൻറ പുതിയ അർബുദ നയ ത്തിെൻറ ഭാഗമായി ആശുപത്രികളെ നാല് വിഭാഗമായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ അർബുദബാധിതരുടെ എണ്ണം ഒാരോ വർഷവും കൂടിവരുന്ന സാഹചര്യത്തിലാണ് സമഗ്ര പ്രതിരോധപദ്ധതിക്ക് രൂപം നൽകിയത്.
ഒാരോ വർഷവും 58,000 പേർ പുതുതായി അർബുദത്തിന് ചികിത്സ തേടുെന്നന്നാണ് കണക്ക്. ഘട്ടംഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും അർബുദബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഭൂരിഭാഗം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും അർബുദനിർണയത്തിന് സംവിധാനമില്ല. രോഗം സ്ഥിരീകരിച്ചാൽതന്നെ ചികിത്സ സംവിധാനങ്ങളും പരിമിതം. പുതിയ പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളെ എൽ ഒന്ന്, എൽ രണ്ട്, എൽ മൂന്ന്, എൽ നാല് എന്നിങ്ങനെ നാലായി തിരിക്കും. റീജനൽ കാൻസർ സെൻറർ, മലബാർ കാൻസർ സെൻറർ തുടങ്ങി ഉന്നത നിലവാരത്തിലുള്ള ചികിത്സ കേന്ദ്രങ്ങളാണ് ആദ്യവിഭാഗത്തിൽ. രണ്ടാമത്തേതിൽ മെഡിക്കൽ കോളജുകളും മൂന്നാമത്തേതിൽ ജില്ല ആശുപത്രികളും നാലാമത്തേതിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഒാരോ വിഭാഗത്തിലെയും ആശുപത്രികളിൽ നിശ്ചിത ചികിത്സ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നാണ് നയത്തിൽ നിഷ്കർഷിക്കുന്നത്. ഉദാഹരണത്തിന് ജില്ല ആശുപത്രികളിൽ കീമോതെറപ്പി സൗകര്യം നിർബന്ധമാണ്.
ആശുപത്രികളിൽ നിലവിലുള്ളതും പുതുതായി ഏർപ്പെടുത്തേണ്ടതുമായ സൗകര്യങ്ങളെക്കുറിച്ച് പഠിക്കാനും ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കാനും ടാറ്റ ട്രസ്റ്റുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയും ആരോഗ്യവകുപ്പിെൻറ പങ്കാളിത്തത്തോടെയും ആവിഷ്കരിച്ച പദ്ധതി തിരുവനന്തപുരം റീജനൽ കാൻസർ സെൻററും കൊച്ചിൻ കാൻസർ റിസർച് സെൻററും ചേർന്നാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കാൻസർ ഗ്രിഡിനും രൂപം നൽകും. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അർബുദ ചികിത്സ സൗകര്യങ്ങളുടെയും ഇവിടങ്ങളിൽ ചികിത്സ തേടുന്ന രോഗികളുടെയും മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തും. രോഗം സ്ഥിരീകരിക്കുന്നവർക്ക് തുടർ ചികിത്സക്കുള്ള മാർഗനിർദേശങ്ങളും ഇതിൽ ഉണ്ടാകും. ഇതോടെ, അർബുദബാധിതരുടെ സമ്പൂർണ വിവരശേഖരമുള്ള ഏക സംസ്ഥാനമായി കേരളം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.