താമരശ്ശേരി: യുവാവിന് പരീക്ഷ സംബന്ധമായ വിവരങ്ങളടങ്ങിയ സന്ദേശം വന്നത് കര്‍ണാടക പി.എസ്.സിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍നിന്ന്. താമരശ്ശേരി കൊട്ടാരക്കോത്ത്് പനയംപറമ്പില്‍ പി.പി. ജാഫറിനാണ് ഇത്തരത്തില്‍ സന്ദേശം വന്നത്. കേരള പി.എസ്.സി നടത്തുന്ന ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ആരോഗ്യ വകുപ്പിെൻറ കീഴിലുള്ള ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകളിലേക്കുള്ള പരീക്ഷകളുമായി ബന്ധപ്പെട്ട അറിയിപ്പുകളാണ് ഇങ്ങനെ വന്നത്.
ജാഫറിെൻറ ഫോണിലേക്കുവന്ന അറിയിപ്പുകൾ കര്‍ണാടക പബ്ലിക് സർവിസ് കമിഷെൻറ ലോഗോയും പേരും ഉൾക്കൊള്ളുന്നതാണ്. ഇതുസംബന്ധിച്ച് പി.എസ്.സി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അതേപറ്റി അറിയില്ലെന്നാണ് അവര്‍ പ്രതികരിച്ചതെന്ന് ജാഫര്‍ പറഞ്ഞു.
ഈയിടെ പി.എസ്.സിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ താറുമാറാകുന്ന സംഭവങ്ങള്‍ കൂടിവരുന്നുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. വണ്‍ടൈം രജിസ്ട്രേഷന് ചെയ്തവര്‍ക്ക് കൃത്യമായ പാസ്‌വേഡും യൂസര്‍ ഐഡിയും നല്‍കിയിട്ടും വെബ്‌സൈറ്റ് തുറന്ന് വിവരങ്ങള്‍ അറിയാനും പരീക്ഷകള്‍ക്ക് അപേക്ഷിക്കാനും സാധിക്കുന്നില്ലെന്ന് പരാതികളും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.