തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുകയും പേരുകൾ ഉൗഹാപോഹങ്ങളായി പ്രചരിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പാർട്ടി നേതാക്കളുടെയും അണികളുടെയും പ്രതിഷേധം കനത്തു. അതൃപ്തി പുറത്തുകാട്ടി പി.സി. ചാക്കോ പാർട്ടി വിട്ടതിനു പിന്നാലെ അസംതൃപ്തനായ മറ്റൊരു മുതിർന്നനേതാവ് പി.ജെ. കുര്യനും രംഗത്തുവന്നു. നേതൃത്വത്തിെൻറ വീഴ്ചക്കെതിരെ മുൻ എം.എൽ.എയും മുൻ പാലക്കാട് ഡി.സി.സി പ്രസിഡൻറുമായ എ.വി. ഗോപിനാഥ് നിലപാട് കടുപ്പിച്ചതും ആഘാതമായി. ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽകുന്നതിലും സ്ഥാനാർഥികളെ കെട്ടിയിറക്കുന്നതിലും വിയോജിച്ച് അണികൾ പലയിടത്തും തെരുവിലിറങ്ങി.
എതിർപക്ഷം പ്രചാരണവുമായി കളത്തിലിറങ്ങിയിട്ടും സ്വന്തം സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയാത്തതിൽ കടുത്ത അമർഷമാണ് യു.ഡി.എഫ് അണികൾക്ക്. നാമനിർദേശപത്രിക സമര്‍പ്പണം ഇന്നുമുതൽ ആരംഭിക്കാനിരിെക്ക മുന്നണിയിലെ സീറ്റ്വിഭജനം പോലും പൂർത്തീകരിക്കാനായില്ല. ഇതേവികാരം സംസ്ഥാനത്തുനിന്നുള്ള എം.പിമാരും പ്രകടിപ്പിച്ചതോടെയാണ് വിഷയത്തിൽ ഹൈകമാൻഡ് ഇടപെടാൻ തയാറായത്.
സ്ഥിരം മത്സരിക്കുന്നവരെ വീണ്ടും കളത്തിലിറക്കാനുള്ള നീക്കത്തിൽ ഹൈകമാൻഡിന് അതൃപ്തിയുണ്ട്. ഹൈകമാൻഡ് സമീപനത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും തിരിച്ചും അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ കെ.സി. വേണുഗോപാൽ നടത്തുന്ന ഇടപെടലുകളിൽ മറ്റു ചില സംശയങ്ങളും അവർക്കുണ്ട്. ഹൈകമാൻഡിെൻറ താൽപര്യം നടപ്പായാൽ ഗ്രൂപ്പുകളുടെ നെടുംതൂണുകളായ മുതിർന്നനേതാക്കൾ കളത്തിനു പുറത്താകും.
ഉൗഹാപോഹങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധങ്ങളും തുടങ്ങി. സ്ഥാനാർഥിയായി മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ തീരുമാനിക്കുന്നതിനെതിരെ ചാലക്കുടിയിൽ നടന്ന പ്രകടനം നേതൃത്വത്തെപോലും അമ്പരപ്പിച്ചു.നല്ല സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഇത്തരം സാഹചര്യം ഉണ്ടായാൽ ഭരണത്തിലേക്കുള്ള മടങ്ങിവരവ് സാധ്യതക്കുപോലും മങ്ങലേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.