തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയവും കഴിഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 19 സ്ഥാനാർഥികൾ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ 12 സ്ഥാനാർഥികളും ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികളുമാണുള്ളത്. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 13 സ്ഥാനാർഥികളുണ്ടായിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ നിശാന്ത് ജി. രാജ് (സ്വതന്ത്രൻ) നാമനിർദേശ പത്രിക പിൻവലിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ ആരും പത്രിക പിൻവലിച്ചില്ല.
സ്ഥാനാർഥിയുടെ പേര്, പാർട്ടി, ചിഹ്നം വിവരങ്ങൾ
തിരുവനന്തപുരം ലോക്സഭാ മണ്ഡലം
പന്ന്യൻ രവീന്ദ്രൻ - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - ധാന്യക്കതിരും അരിവാളും
രാജീവ് ചന്ദ്രശേഖർ - ഭാരതീയ ജനതാ പാർട്ടി - താമര
അഡ്വ.രാജേന്ദ്രൻ - ബഹുജൻ സമാജ് പാർട്ടി - ആന
ശശി തരൂർ - ഇന്ത്യൻ നാഷണൽ - കോൺഗ്രസ് - കൈ
എസ്. മിനി - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോർച്ച്
ചാല മോഹനൻ - സ്വതന്ത്രൻ - ഓട്ടോറിക്ഷ
ശശി കൊങ്ങപ്പള്ളി - സ്വതന്ത്രൻ- ബേബി വാക്കർ
ഷാജു പാലിയോട് - സ്വതന്ത്രൻ - തെങ്ങിൻ തോട്ടം
അഡ്വ.ഷൈൻ ലാൽ എം.പി - സ്വതന്ത്രൻ - ക്യാമറ
എം.എസ് സുബി - സ്വതന്ത്രൻ - ബാറ്റ്സ്മാൻ
നന്ദാവനം സുശീലൻ - സ്വതന്ത്രൻ - ടെലിവിഷൻ
ജെ.ജെ റസൽ - സ്വതന്ത്രൻ - ഡിഷ് ആന്റിന
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം
അടൂർ പ്രകാശ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കൈ
അഡ്വ. വി.ജോയി - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം
വി. മുരളീധരൻ - ഭാരതീയ ജനതാ പാർട്ടി - താമര
അഡ്വ.സുരഭി.എസ് - ബഹുജൻ സമാജ് പാർട്ടി - ആന
പ്രകാശ് പി.എൽ - സ്വതന്ത്രൻ -ലേഡി ഫിങ്കർ
പ്രകാശ്.എസ് - സ്വതന്ത്രൻ - എയർ കണ്ടീഷണർ
സന്തോഷ്.കെ - സ്വതന്ത്രൻ - വളകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.