ആലപ്പുഴ: അനധികൃതമായി നിർമിച്ച പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിച്ചുനീക്കു ന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രാഥമിക നടപടികൾ ആരംഭിച്ചു. ആദ്യ നടപടിയായി പാരി സ്ഥിതിക ആഘാതപഠനം നടത്താൻ സമിതിയെ നിയോഗിക്കും. സർക്കാർ നിർദേശം ലഭിച്ചാലുടൻ റിസോ ർട്ട് പൊളിക്കുന്നതിന് പശ്ചാത്തല-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ ജില്ല ഭരണകൂടം ന ടപടി തുടങ്ങി. പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിപ്പകർപ്പ് വിശദമായി പരിശോധിച്ചശേഷമേ നടപടികളുമായി മുന്നോട്ട് പോകൂവെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. വിധിപ്പകർപ്പ് കിട്ടിയതായി കലക്ടർ എം. അഞ്ജനയും വ്യക്തമാക്കി. ഇതുസംബന്ധിച്ച് റവന്യൂമന്ത്രിയുമായി കലക്ടർ പ്രാരംഭ ചർച്ച നടത്തി.
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ സർക്കാറിെൻറ മുന്നിലെത്തുന്ന അത്തരത്തിലൊരു നടപടിയാണിത്. റിസോർട്ട് ജനവാസ മേഖലയിലല്ല എന്നതിനാൽ പൊതുവെ വെല്ലുവിളികൾ കുറവാണ്. അതേസമയം, മത്സ്യസമ്പത്ത് അടക്കം അതീവ ജൈവ പരിസ്ഥിതി മേഖലയായ വേമ്പനാട്ട് കായലിൽ നിലകൊള്ളുന്ന റിസോർട്ട് പൊളിക്കൽ അത്രക്ക് എളുപ്പമാകണമെന്നില്ല.
റാംസർ മേഖലയിൽപെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുെടയും മറ്റും എതിർപ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് റിസോർട്ട് നിർമിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സാധ്യമാക്കിയ ഈ നിർമിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിെൻറ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി. ഇത് നടപ്പിൽ വരുത്താൻ ഈ കേന്ദ്രങ്ങൾ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുമെന്ന് ഉറപ്പാണ്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മരട്, കാപികോ പൊളിക്കൽ ചർച്ചയാക്കുന്നത് വോട്ടുനേടാൻ സഹായിക്കുമെന്ന വിലയിരുത്തൽ എൽ.ഡി.എഫിനുണ്ട്. പാണാവള്ളി പഞ്ചായത്തിൽപെടുന്ന നെടിയതുരുത്തിൽ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോർട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂർവസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.
54 വില്ലകളും കോൺഫറൻസ് ഹാളുകളുമടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകൾക്ക് 40 അടി വരെ താഴ്ചയുണ്ട്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതംകൂടി പഠിക്കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.