കണ്ണൂർ ചേംബർ ഹാളിനു മുന്നിൽ കാറിന് തീപിടിച്ചപ്പോൾ (ഫോട്ടോ: പി. സന്ദീപ്)

കണ്ണൂരിൽ ഓടുന്ന കാർ കത്തിനശിച്ചു

കണ്ണൂർ: കണ്ണൂർ ടൗണിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അർജുൻ ഇറങ്ങിയോടിയതിനാൽ ആളപായമോ പരിക്കോ ഇല്ല. കാൽടെക്സ് ജങ്ഷനു സമീപം ഇന്ന് ​വൈകീട്ട് നാലരയോടെയാണ് സംഭവം.

നഗരത്തിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പുറപ്പെട്ട കാർ ചേംബർ ഹാളിന് മുൻവശത്തുവെച്ച് തീപിടിക്കുകയായിരുന്നു. മാരുതി 800 കാറിനാണ് തീപിടിച്ചത്. തീപിടിത്ത കാരണം വ്യക്തമായില്ല.

കണ്ണൂരിലെ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപീടിത്തം കാരണം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


Tags:    
News Summary - car burnt in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.