കൊച്ചി: പത്താംക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നൽകിയ ജാമ്യഹരജി ഹൈകോടതി തള്ളി. സുപ്രധാന സാക്ഷികളുടെ വിചാരണ പൂർത്തിയാകാതെ ജാമ്യത്തിൽ വിടുന്നത് തെളിവ് നശിപ്പിക്കപ്പെടാനിടയാകുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിയായ കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്റെ ജാമ്യ ഹരജി ജസ്റ്റിസ് സോഫി തോമസ് തള്ളിയത്.
2023 ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിന് സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആദിശേഖർ എന്ന വിദ്യാർഥിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതി പിന്നിൽനിന്ന് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗുരുതര ആരോപണമാണ് പ്രതിക്കെതിരെ ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ ജാമ്യത്തിൽ വിടുന്നത് ശരിയായ വിചാരണക്കും ശിക്ഷാവിധിക്കും വരെ തടസ്സമുണ്ടാകാൻ കാരണമായേക്കും.
അതിനാൽ, പ്രധാന സാക്ഷികളുടെ പരിശോധന പൂർത്തിയാകാതെ ജാമ്യം അനുവദിക്കാനാവില്ല.
ഇതിനുശേഷം പ്രതിക്ക് വിചാരണ കോടതിയിൽ ജാമ്യഹരജി നൽകാവുന്നതാണെന്നും ഹരജിയിൽ കോടതി ഉചിത തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.