കാര്‍ സ്കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു; റോഡില്‍ വീണ സ്ത്രീക്ക് ദാരുണാന്ത്യം, ഡ്രൈവർ ഒളിവിൽ

കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി കാർ. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയക്കും പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകീട്ട് മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Tags:    
News Summary - Car hits scooter passengers; The woman who fell on the road has a tragic end, the driver is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.