മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പോ​ത്തു​ണ്ടി ഉ​ദ്യാ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

നെല്ലിയാമ്പതിയിൽ കാരവൻ ടൂറിസം ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ്

നെന്മാറ: നെല്ലിയാമ്പതിയിൽ കാരവൻ ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നെല്ലിയാമ്പതിയിൽനിന്ന് മടങ്ങുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പോത്തുണ്ടി ഉദ്യാനത്തിന്റെ പ്രവൃത്തി സമയം മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും വൈകുന്നേരങ്ങളിൽ ഉദ്യാനത്തിൽ ദീപാലങ്കാരവും ഫൗണ്ടനും സംഗീതവും ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തിനായി വിനോദസഞ്ചാര വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന പേരിൽ ആവിഷ്കരിക്കുന്ന പ്രാദേശിക ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകും.ബുധനാഴ്ച ഉച്ചയോടെ പോത്തുണ്ടി ഡാം സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങളും പൂർത്തീകരിക്കാനുള്ള പദ്ധതികളും വിലയിരുത്തി.

കെ. ബാബു എം.എൽ.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായി രാധ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ്, ജില്ല പഞ്ചായത്തംഗം കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഫാറൂഖ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Caravan tourism will start in Nelliampathi - Minister Mohammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.