കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്നണിയേതായാലും അടുത്ത ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ മതിയെന്നാണ് കെ.സി.ബി.സി അധ്യക്ഷൻ പറഞ്ഞത്. കൊച്ചിയിലെ കെ.സി ബി.സി ആസ്ഥാനത്തു സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.
'ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ സുപ്രധാന മേഖലയാണ് ആരോഗ്യരംഗം. ഈ മേഖലയില്‍ ക്രൈസിസ് മാനേജ്മെന്റ് നയങ്ങളാണ് മന്ത്രി ശൈലജ നടപ്പാക്കിയത്. കോവിഡ് കാലത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല. അടുത്തതവണ കേരളം ഭരിക്കുന്നത് എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി,' ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അനതിസാധാരണമായ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ക്രിയാത്മകമാക്കി ജീവിതത്തില്‍ വിജയിച്ചവരാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതില്‍ കേരളത്തിന് അഭിമാനിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.