തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് ഇനി ചുമരുക ളിൽ കാർട്ടൂണും കാണാം. പൊലീസ് സ്റ്റേഷനുകൾക്ക് ജനസൗഹാർദ മുഖം നൽകുന്നതിെൻറ ഭാഗ മായാണിത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ജില്ല പൊലീസ് ആസ്ഥാനങ്ങളിൽ കാർട്ടൂ ണുകൾ സ്ഥാപിച്ച് പദ്ധതിക്ക് തുടക്കം കുറിക്കും.
ഡിസംബറോടെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും ചുമരുകളിൽ കാർട്ടൂണുകൾ പ്രദർശിപ്പിക്കാനാണ് നീക്കം. ഇതിനായി മലയാളത്തിലുള്ള മികച്ച കാർട്ടൂണുകൾ ശേഖരിക്കുകയാണ്.
ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്തെ ഇടനാഴികളിൽ അഴിമതിക്കെതിരായി വരച്ച ഒട്ടേറെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്. മുന്നോടിയായി പൊലീസ് ആസ്ഥാനത്ത് ആർ.കെ. ലക്ഷ്മണിെൻറ 12 കാർട്ടൂണുകൾ സ്ഥാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖരുടെ കാർട്ടൂണുകളാകും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാർട്ടൂണുകൾക്കാകും പരിഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.