‘എന്ത് തരം ഭാഷയാണിത്?’; അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിൽ സൂരജ് പാലാക്കാരന് രൂക്ഷ വിമർശനം

ന്യൂഡൽഹി: പോക്സോ കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വ്ലോഗർ സൂരജ് പാലാക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എന്ത് തരം ഭാഷയാണിത് എന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍.കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

ഒരു ഉത്തരവാദിത്തപ്പെട്ട യൂട്യൂബര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ള ഭാഷയാണോ ഇതെന്നും സുപ്രീംകോടതി ചോദിച്ചു.

അതേസമയം, കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. 

Tags:    
News Summary - supreme court against sooraj palakkaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.