തിരുവനന്തപുരം: ആറ്റിങ്ങലിൽ വിൽപനക്ക് െവച്ച മത്സ്യം നഗരസഭാധികൃതർ തട്ടിത്തെറിപ്പിച്ച വിഷയത്തിൽ വിൽപനക്കാരി അൽഫോൻസ്യക്കെതിരായ കേസ് പിൻവലിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ആൻറണി രാജുവും അഞ്ചുതെങ്ങ് ഫൊറോന സെൻറർ ആക്ഷൻ കൗൺസിലിന് ഉറപ്പു നൽകി.
മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിൽനിന്ന് പ്രതികൂല നടപടിയുണ്ടാകുന്നെന്ന പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. നഗരസഭയിലെ നിലവിലെ മാർക്കറ്റിെൻറ അവസ്ഥ, മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച പഠന റിപ്പോർട്ട് നഗരസഭക്ക് കൈമാറും. മത്സ്യത്തൊഴിലാളികൾക്ക് സ്വൈരമായും ന്യായമായും നിയമപരമായും വഴിയോരക്കച്ചവടം നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.