പെരുമ്പാവൂർ: സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂർ പാടശേഖരം നികത്തിയെടുക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. പോസ്റ്റ് ഒാഫിസ്-ഐമുറി റോഡിലെ പട്ടശേരിമന വക ഒരേക്കർ മനക്കത്താഴം പാടശേഖരം നികത്തിയെടുക്കാനാണ് ശ്രമം. സി.പി.എം പട്ടാൽ ബ്രാഞ്ച് സെക്രട്ടറി സി.കെ. രൂപേഷ് കുമാർ സമർപ്പിച്ച കേസ് ഹൈകോടതിയിൽ നിലനിൽെക്കയാണ് നികത്തൽ നീക്കം തുടരുന്നത്.
രൂപേഷിെൻറ വീട്ടിൽ കയറി ആൻറണിയുടെ ബന്ധു വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. 2007ൽ നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് നിർത്തിെവച്ചിരുന്ന നികത്തൽ ശ്രമമാണ് പുനരാരംഭിച്ചത്. 2015ൽ ഇടവിളകൃഷി നടത്തുന്നതിന് ആൻറണി ആർ.ഡി.ഒയിൽനിന്ന് അനുവാദം വാങ്ങിയെടുത്തിരുന്നു. ഇതിനെതിരെ രൂപേഷ് കലക്ടെറയും ലാൻഡ് റവന്യൂ കമീഷണെറയും സമീപിച്ചതിെൻറ അടിസ്ഥാനത്തിൽ രണ്ടുപൂ നെൽകൃഷിക്കുശേഷം പാടവരമ്പുകൾക്കോ പാടത്തിെൻറ തൽസ്ഥിതിേക്കാ മാറ്റം വരുത്താതെ മാത്രമേ ഇടവിളകൃഷി നടത്താവൂവെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ആൻറണി ഹൈകോടതിയെ സമീപിച്ചു.
കോടതി കക്ഷികളുടെ വാദം കേൾക്കാൻ ഉത്തരവ് മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഈ ഉത്തരവിെൻറ മറപിടിച്ചാണ് പാടത്ത് കപ്പയും വാഴയും തെങ്ങുകളും വെച്ചുപിടിപ്പിക്കുകയും വാരം കോരുന്ന പേരിൽ വലിയ ബണ്ടുകൾ തീർക്കുകയും ചെയ്യുന്നതത്രെ.
പൊതുതോട് വെള്ളം ഒഴുകാത്ത നിലയിലാക്കിയതായും ആക്ഷേപമുണ്ട്. പണത്തിെൻറയും സ്വാധീനത്തിെൻറയും ഗുണ്ടായിസത്തിെൻറയും മറവിൽ നടത്തുന്ന പരിസ്ഥിതി നാശത്തിനെതിരെ പ്രതിഷേധവും പ്രതിരോധവും ഉയർത്തിക്കൊണ്ടുവരുമെന്ന് ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി.എ. ജബ്ബാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.