ബംഗളൂരു: ബിനീഷിനെതിരെ അന്വേഷണ നീക്കവുമായി ആദായനികുതി വകുപ്പും. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ സമർപ്പിച്ച വരുമാന വിവരകണക്കും വരുമാനവും തമ്മിൽ കാര്യമായ വൈരുധ്യമുണ്ടെന്ന് ബിനീഷിെൻറ കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി ബംഗളൂരു കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ വിവരങ്ങൾ ആദായനികുതി വകുപ്പ് വിശദമായി പരിശോധിക്കും.
അനൂപ് മുഹമ്മദുമായി വൻതുകയുടെ ഇടപാട് ബിനീഷ് നടത്തിയതായാണ് ഇ.ഡി ആരോപിക്കുന്നത്. ഏഴുവർഷത്തിനിടെ അഞ്ചുകോടിയിലേറെ രൂപയാണ് ബിനീഷിെൻറ അക്കൗണ്ടിലെത്തിയത്. എന്നാൽ, 1.22 കോടി രൂപയുടെ കണക്കാണ് ആദായനികുതി വകുപ്പിന് നൽകിയത്. കണക്കിൽ ബിനീഷ് കൃത്രിമം നടത്തിയതായി ബോധ്യപ്പെട്ടാൽ അതിനും കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.