തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ വിജിലൻസ് ഡയറക്ടറും മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അഴിമതി നിരോധന ന ിയമപ്രകാരം േകസ് രജിസ്റ്റർ ചെയ്തു. അഴിമതി കേസ് ആയതിനാൽ തുടരന്വേഷണം വിജിലൻ സിന് കൈമാറി. നിലവിൽ പാലക്കാട് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് ജേക്കബ് തോമസ്. കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു.
തമിഴ്നാട്ടിലെ വിരുതനഗർ രാജപ്പാളയം താലൂക്കിൽ 50.30 ഏക്കർ സർക്കാർ അനുമതിയില്ലാതെ വാങ്ങിയെന്നും ഇതു വരവിൽ കവിഞ്ഞ സമ്പാദ്യമാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. എസ്.പി എൻ. അബ്ദുൽ റഷീദാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സർക്കാർ അനുമതിയില്ലാതെ ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. പുസ്തകത്തിൽ ഇൗ ഭൂമി വാങ്ങിയത് പറയുന്നുണ്ട്.
മേയ് 31ന് വിരമിക്കാനിരിക്കെയാണ് കേെസടുത്തത്. നിലവിൽ ഇദ്ദേഹത്തിനെതിരെ രണ്ട് വിജിലൻസ് അന്വേഷണങ്ങളുണ്ട്. രണ്ടു വർഷത്തോളം സസ്പെൻഷനിൽ തുടർന്ന ശേഷം തിരിച്ചെത്തിയ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥനെ വീണ്ടും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.