തിരുവനന്തപുരം: എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസ്. മന്ത്രി കെ.കെ. ശൈലജ നൽകിയ കത്തനുസരിച്ച് ഡി.ജി.പിയുടെ നിർദേശാനുസരണമാണ് കേസെടുത്തത്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന സാഹചര്യത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കുന്നതിനെതിരെ വിവാദ പ്രസ്താവന നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മറും, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫിയും ആവശ്യപ്പെട്ടു.
എലിപ്പനി പ്രതിരോധ മരുന്ന് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കൊലപാതക ശ്രമംതന്നെയാണ് നടത്തുന്നത്. ഡോക്‌സിസൈക്ലിന്‍ 200 മില്ലി ഗുളിക ആഹാരശേഷം കഴിക്കുന്നത് ഒരാഴ്ച പ്രതിരോധശക്തി നല്‍കും. ഗുളികക്ക് പാര്‍ശ്വവശങ്ങള്‍ തീരെ ഇെല്ലന്നും ഐ.എം.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.