യുവാവിനെ മർദിച്ചതിന്​ ഗണേഷ്​ കുമാറിനെതിരെ കേസ്​

കൊല്ലം: കാറിന് കടന്നു പോകാൻ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മർദിച്ചെന്ന യുവാവി​​​​െൻറ​ പരാതിയിൽ പൊലീസ്​ കേസെടുത്തു. അഞ്ചൽ പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​. മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ്​ കേസ്​.  അഞ്ചൽ സ്വദേശി അനന്തകൃഷ്ണ​​​​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ്​ ആരോപണം. 

അനന്ത കൃഷ്ണനെ അഞ്ചൽ സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ പറഞ്ഞിരുന്നു.

Tags:    
News Summary - Case against K.B ganeshkumar M.LA-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.