മാഹി: ലോക്ക്ഡൗൺ നിയമം ലംഘിച്ച് കൂട്ടംചേർന്നതിന് മാഹിയിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എക്കും സി.പി.എം പ്രവർത്തകർക്കുമെതിരെ കേസ്. കഴിഞ്ഞ ദിവസം മാഹി ബീച്ച് റോഡിലാണ് സംഭവം.
മാഹിയിലെ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയാണ് രാമചന്ദ്രൻ. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ നിരോധന ഉത്തരവ് ലംഘിച്ച് അവശ്യവസ്തു വിതരണത്തിന് ധാരാളം സി.പി.എം പ്രവർത്തകർ ബീച്ച് റോഡിൽ തടിച്ചുകൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ എം.എൽ.എക്കും കണ്ടാലറിയാവുന്ന എട്ടോളം പേർക്കുമെതിരെയാണ് കേസെടുത്തത്. ഐ.പി.സി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.
എന്നാൽ, ബീച്ച് റോഡിൽ ഭക്ഷണസാധന വിതരണത്തിന് താൻ ഉണ്ടായിരുന്നില്ലെന്ന് എം.എൽ.എ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. ചടങ്ങിെൻറ ലളിതമായ ഉദ്ഘാടനം നേരത്തെ നിർവഹിച്ചിരുന്നു. വിതരണത്തിന് തെൻറ വാഹനം വിട്ടുകൊടുത്തിരുന്നതായും എം.എൽ.എ പറഞ്ഞു.
പുതുച്ചേരി നിയമസഭാംഗങ്ങളായ കോൺഗ്രസിലെ എ. ജോൺ കുമാറിനും ബി.ജെ.പിയിലെ വി. സമിനാഥനുമെതിരെ നിയമലംഘനത്തിന് പോണ്ടിച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘനത്തിന് പുതുച്ചേരിയിൽ ഇതുവരെ 866 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,005 വാഹനങ്ങൾ പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.