മലപ്പുറം ജില്ലക്കെതിരായ പരാമർശം: മേനക ഗാന്ധിക്കെതിരെ കേസ്​

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി എം.പി മേനക ഗാന്ധിക്കെതിരെ കേസെടുത്തു. ഐ.പി.സി സെക്ഷൻ 153ാം വകുപ്പ്​ പ്രകാരം മലപ്പുറം പൊലീസാണ്​ കേസെടുത്തത്​. നിരവധി സംഘടനകളും വ്യക്​തികളും മേനക ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ തി​രു​വി​ഴാം​കു​ന്ന്​ അ​മ്പ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റ​ത്തി​നെ​തി​രെ വിദ്വേഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി എം.​പി​യു​മാ​യ മേ​ന​ക ഗാ​ന്ധി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്​​തമായിരുന്നു.മ​ല​പ്പു​റം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക്​ കു​പ്ര​സി​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ട്വീ​റ്റി​ലും പി​ന്നീ​ട്​ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും മേനക പറഞ്ഞത്​.

 ഇ​ത്​ ഏ​റ്റു​പി​ടി​ച്ച്​ സം​ഘ്​​പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്തിയിരുന്നു. ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ​്​ ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​രും രം​ഗ​ത്തെ​ത്തിയിരുന്നു.

Tags:    
News Summary - Case against maneka gandhi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.