കോഴിക്കോട്: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെെട്ടന്ന ഒളികാമറ വെളിപ ്പെടുത്തലിൽ കോഴിക്കോെട്ട യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ പൊലീസ് കേസെട ുത്തു. ഐ.പി.സി 171 ഇ വകുപ്പും അഴിമതി നിരോധന നിയമത്തിെല (പി.സി ആക്ട്) 13(1) എ വകുപ്പും അനുസ രിച്ച് നടക്കാവ് പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഒരുവർഷം വരെ തടവും പി ഴയും ലഭിക്കാവുന്ന വകുപ്പുകളാണിത്.
നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോർപ്ട ാസ്ക് കൺസൾട്ടൻസി പ്രതിനിധികളെന്നു പറഞ്ഞ് മാർച്ച് 10ന് വീട്ടിലെത്തിയ ടി.വി 9 ഭാരത് വർഷ ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കുേമ്പാൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചാൽ അഞ്ചുകോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാമെന്ന വാഗ്ദാനമുണ്ടായതോടെ പണം ഡൽഹിയിലെ തെൻറ സെക്രട്ടറിയെ ഏൽപിച്ചാൽ മതിയെന്ന് രാഘവൻ പറയുകയായിരുന്നു. തുടർന്നുള്ള സംസാരത്തിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി െചലവിെട്ടന്നും പാർട്ടി രണ്ടുകോടി തന്നെന്നും തെരഞ്ഞെടുപ്പ് ദിവസം മദ്യം നൽകാറുണ്ടെന്നും രാഘവൻ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്.
ഇത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാണിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നിർദേശം നൽകി. തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സി. ശ്രീധരൻ നായരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസ് രജിസ്റ്റർ െചയ്തത്. രാഘവെൻറയും ചാനല്‍ പ്രതിനിധികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തോല്‍ക്കുമെന്ന് ആയപ്പോള്‍ കള്ളക്കേസ്-എം.കെ. രാഘവന്
കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിെൻറ തലേദിവസം കള്ളക്കേസെടുത്ത് തളര്‍ത്താമെന്ന സി.പി.എം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്. നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ എത്രത്തോളം ഭയത്തോടെ കാണുന്നുവെന്നതിന് തെളിവാണ്. 10 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുള്ള തന്നെ അവര്‍ക്ക് നന്നായി അറിയാം.
കോഴിക്കോട്ട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവില്‍നിന്നും വിഭ്രാന്തിയില്നിന്നുമാണ് തരംതാണ രാഷ്ട്രീയക്കളിക്ക് സി.പി.എം കൂട്ടുനില്‍ക്കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും എെൻറ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി.പി.എം കരുതേണ്ട -രാഘവന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.