സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന്; റിജിൽ മാക്കുറ്റിക്കെതിരെ കേസ്

കണ്ണൂർ; സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി. ആർ.രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു റിജിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പൊതുസമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

"ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഇതിനപ്പുറം മറ്റെന്തു വരാൻ. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം. ക്വിറ്റ് മോദി"- റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേസ് എടുക്കാമെങ്കിൽ കേസ് എടുക്കണമെന്നും പോരാട്ടം ഇനിയും തുടരുമെന്നും റിജിൽ പിന്നീട് വ്യക്തമാക്കി. 

Tags:    
News Summary - Case against Rijil Makkutty on his facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.