തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ പരാതിയിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് വീണയുടെ പരാതി. പിതാവും ഭർത്താവും സി.പി.എം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
വീണക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.