ഓൺലൈൻ ചാനലിനും അവതാരകനുമെതിരെ കേസെടുക്കാൻ ഉത്തരവ്

എരുമപ്പെട്ടി: വാർത്തയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ 'കേരള പ്രാദേശികം' ഓൺലൈൻ ചാനലിനും അവതാരകനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

എരുമപ്പെട്ടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പുതുതായി നിർമിച്ച റോഡുമായി ബന്ധപ്പെട്ട വാർത്തയിൽ വർഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തി എന്നാണ് പരാതി.

ചാനലിനും അവതാരകൻ എരുമപ്പെട്ടി പള്ളിപ്പുറം വളപ്പിൽ കബീറിനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153 (എ) പ്രകാരം കേസെടുത്ത് അന്വേഷിക്കാനാണ് ഉത്തരവ്. ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം സെക്രട്ടറി കെ. രാജേഷ് കുമാറാണ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - case against the online channel and anchor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.