ചേര്‍ത്തല: വയലാറിൽ ആര്‍.എസ്.എസ് പ്രവർത്തകൻ നന്ദു വെട്ടേറ്റ് മരിച്ച കേസില്‍ കൂടുതൽ പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അറസ്റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുറമെ, കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയും കേസുണ്ട്.. അറസ്റ്റിലായ എട്ടുപേരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് മൂന്ന് വടിവാള്‍ കണ്ടെത്തി.
കേസ് അന്വേഷിക്കാൻ അഡീഷനൽ എസ്.പി എ. നസീറിെൻറ മേല്‍നോട്ടത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കി. ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയും ജില്ല പൊലീസ് മേധാവി ജെ. ജയദേവും അന്വേഷണ പുരോഗതി വിലയിരുത്തും.
കഴിഞ്ഞ 24ന് രാത്രി എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷത്തിനിടെ നാഗംകുളങ്ങര സ്വദേശി നന്ദു കൃഷ്ണയാണ് വെട്ടേറ്റുമരിച്ചത്. മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകൻ കെ.എസ്. നന്ദുവിന് വെട്ടേൽക്കുകയും ചെയ്തു. കൊലപാതകത്തെത്തുടര്‍ന്ന് ചേര്‍ത്തലയിലും വയലാറിലും ചേര്‍ത്തല തെക്കിലുമായി നടന്ന എട്ട് ആക്രമണങ്ങളിൽ വേറെയും കേസെടുത്തിട്ടുണ്ട്. വയലാറും ചേര്‍ത്തലയും പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.
ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ നന്ദു കൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി. മുരളീധരനും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.