അടൂർ: അടൂർ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ ഫ്ലാറ്റിൽ കഞ്ചാവ് റെയ്ഡിനിടെ മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു.റെയ്ഡിനിടെ സ്വകാര്യ വാഹനം ഓടിച്ച് അവിടെയെത്തിയ എക്സൈസ് പറക്കോട് റേഞ്ച് സിവിൽ ഓഫിസർ ഹുസൈൻ അഹമ്മദിനെതിരെയാണ് (46) കേസെടുത്തത്.
റെയ്ഡ് നടക്കുമ്പോൾ ഹുസൈൻ അഹമ്മദ് ഫ്ലാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തിൽ കലാശിച്ചു. ഇയാൾ മദ്യപിച്ചെത്തിയതാണ് എന്നാരോപിച്ച് യുവാക്കൾ സംഘം ചേർന്ന് എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. ഇതിനിടെ ഹുസൈനെ റെയ്ഡിനെത്തിയ എക്സൈസ് സംഘം എക്സൈസ് വാഹനത്തിൽ കയറ്റിയിരുത്തിയത് ഫ്ലാറ്റിലെ യുവാക്കളെ പ്രകോപിപ്പിച്ചു. ഇതോടെ ഇവർ എക്സൈസ് വാഹനം പോകാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പൊലീസ് ഹുസൈൻ അഹമ്മദിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന ഫ്ലാറ്റിലുണ്ടായിരുന്ന ജിത്തുവിെൻറ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.