കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പേരിൽ വ്യാജ ഫോട്ടോ നിർമിച്ച് പ്രചരിപ്പിച്ചതിന് വളപട്ടണം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡി.സി.സി അംഗവും ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് ദേശീയ നിർവാഹക സമിതിയംഗവുമായ ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ. ഇന്ദിര നിൽക്കുന്ന ഫോട്ടോ വ്യാജമായി നിർമിച്ചതിനാണ് കേസ്. വ്യാജ ഫോട്ടോ നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തതെന്ന് വളപട്ടണം ഇൻസ്പെക്ടർ മാധ്യമത്തോട് പറഞ്ഞു.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരക്കും മകൻ ജെയ്സണും ഓഹരിയുള്ള മൊറാഴയിലെ വൈദേകം ആയുർവേദ ചികിൽസ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സിന് നൽകിയതുമായുള്ള വിവാദം കത്തുന്നതിനിടെയിലാണ് ഫോട്ടോയെ ചൊല്ലിയുള്ള വിവാദവും മുറുകുന്നത്. ഫോട്ടോ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നാണ് ഇ.പി. ജയരാജൻ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.