പിണറായിക്ക്​ വധഭീഷണി: ആർ.എസ്.​എസ്​ നേതാവിനെതിരെ കേസെടുക്കണമെന്ന്​ കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആർ.എസ്.​എസ്​ നേതാവിനെതിരെ കേസെടുക്കണമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കേരള പൊലീസിനു തന്നെ കേസ്​ രജിസ്​റ്റർ ചെയ്യാമെന്നും യു.എ.പി.എ ചുമത്തുന്നതിനെകുറിച്ച്​ പരിശോധിക്കണ​െമന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള ബജറ്റിൻറ രഹസ്യസ്വഭാവം ചോർന്നിട്ടില്ല. സംഭവിച്ചത്​ സ്​റ്റാഫി​​െൻറ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മാത്രമാണ്​. ​മാധ്യമങ്ങൾക്കായി തയാറാക്കിയ റിപ്പോർട്ടാണ്​ പുറത്ത്​ വന്നതെന്നും കോടിയേരി പറഞ്ഞു. സംഭവത്തി​​െൻറ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തു. ബജറ്റ് ​വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്​ഥിര​െപ്പടുത്താനാണ്​ കോൺഗ്രസി​​െൻറയും ബി.ജെ.പിയുടെയും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സി.പി.എമ്മി​​െൻറ ചരിത്രം തയാറാക്കണ​െമന്ന്​ ആലപ്പുഴയിൽ ചേർന്ന സി.പി.എം സംസ്​ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ജനപങ്കാളിത്തത്തോടു കൂടിയുള്ള ചരിത്രരചന നടത്താനാണ്​ തീരുമാനം. അതി​​െൻറ നടപടികൾ തുടങ്ങിക്കഴിഞ്ഞു. പ്രാദേശിക തലത്തിലെ ചരിത്രങ്ങൾ പോലും പുറത്തു കൊണ്ടുവരുന്ന തരത്തിലായിരിക്കും ചരിത്രരചന. 2017 നവംബർ ഏഴിന്​ ആദ്യ വോള്യം പുറത്തിറങ്ങുന്ന തരത്തിൽ അഞ്ച്  വോള്യങ്ങളായാണ്​ ചരിത്രരചനക്ക് ​തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​.

Tags:    
News Summary - casecharged against rssleader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.