ജാതി സെൻസസ് നടപ്പാക്കണം; കെ.പി.എം.എസ് പ്രക്ഷോഭത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് പ്രക്ഷോഭത്തിന്. സംസ്ഥാന ജനറൽ കൗൺസിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആവശ്യം ഉന്നയിച്ചു ജനുവരി 24ന് ഒരു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തും.

മുന്നാക്ക സംവരണത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികനീതി ഉറപ്പാക്കാൻ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലുള്ള വിവര ശേഖരണം അനിവാര്യമാണ്. 1951നു ശേഷം ജാതി സെൻസസ് അവസാനിപ്പിക്കുമ്പോൾ കാരണങ്ങളായി പറഞ്ഞിരുന്നത് ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നതും, ജാതികളുടെ എണ്ണം കൂടുതൽ ഉള്ള രാജ്യത്ത് ഇതിനെ നിർണയിക്കാനുള്ള സങ്കീർണതകളുമാണ്.

യഥാർഥ വസ്തുതകൾ പുറത്തുവരാൻ ആഗ്രഹിക്കാത്ത ശക്തികളാണ് ഇപ്പോൾ ജാതി സെൻസസിനെ എതിർക്കുന്നത്. പ്രസിഡന്റ്‌ എൽ. രമേശൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘടനം ചെയ്തു. 

Tags:    
News Summary - Caste Census should be implemented; For KPMS agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.