‘ജനസംഖ്യാനുപാതികമായി അധികാരവും സമ്പത്തും പങ്കുവക്കാൻ ജാതി സെൻസസ് നടപ്പാക്കണം’

കോഴിക്കോട്: ജാതി സെൻസസും ജനാധിപത്യ ഇന്ത്യയും എന്ന വിഷയത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംവിധാൻ സുരക്ഷാ ആന്ദോളൻ ടേബിൾ ടക്ക് സംഘടിപ്പിച്ചു. ശശിന്ദ്രൻ ബപ്പങ്കാട് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്രം നേടി 75 വർഷം പിന്നിടുമ്പോഴും രാജ്യത്ത് സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ സംഘടിതമായി എതിർക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായി അധികാരവും സമ്പത്തും പങ്കുവെക്കപ്പെടാൻ രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദലിത്‌ ബന്ധു എൻ.കെ. ജോസിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

എൻ.കെ. റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാഴി, രാംദാസ് വേങ്ങേരി, എം.എ. സലിം, ടി.പി. മുഹമ്മദ്, ബാലൻ നടുവണ്ണൂർ, ആർ.സി. സുബൈർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Caste census should be implemented to share power and wealth proportionally to population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.