വാദ്യരംഗത്തെ ജാതി വിവേചനം: ദേശീയ പട്ടികജാതി കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ത്തി​ലെ വാ​ദ്യ​രം​ഗ​ത്തെ ജാ​തി വി​വേ​ച​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ടു. ചെ​ണ്ട ക​ലാ​കാ​ര​നാ​യ താ​ന്‍ പ​ട്ടി​ക​ജാ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​തി​നാ​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വാ​ദ്യ സ​മ​ര്‍പ്പ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തി​രു​വെ​ങ്കി​ടം സ്വ​ദേ​ശി പു​ന്ന​വീ​ട്ടി​ല്‍ വി​ഷ്​​ണു​വി​െൻറ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട​ത്.

20 ദി​വ​സ​ത്തി​ന​കം ക​മീ​ഷ​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ ദേ​വ​സ്വ​ത്തി​ന് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും മ​റു​പ​ടി പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് വി​ഷ്​​ണു പ​റ​ഞ്ഞു.

Tags:    
News Summary - Caste discrimination in chenda vadyam: National Commission for Scheduled Castes seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.