തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തില്‍ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സെപ്റ്റംബർ 17ന് കൃതജ്ഞതാ ദിനം ആചരിക്കും. പട്ടം ബിഷപ് ഹൗസില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡൻറും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസം നടക്കുന്ന വിശുദ്ധ കുര്‍ബാനയിൽ പ്രത്യേകം പ്രാർഥനയുണ്ടാകും.
ഉഴുന്നാലിലിെൻറ മോചനത്തിനായി പ്രത്യേക താൽപര്യമെടുത്ത ഒമാന്‍ സര്‍ക്കാറിനോടും ഈ വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ നടത്താന്‍ സമ്മതിച്ച കേന്ദ്ര സര്‍ക്കാറിനോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയന്, രാജ്യസഭ െഡപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, കത്തോലിക്ക സഭയിലെ മെത്രാന്മാര്, സഹോദരീ സഭയിലെ മതമേലധ്യക്ഷര്‍, വൈദികര്‍, സമർപിതര്, ആത്മായ സമൂഹം, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍, എം.എൽ.എമാര്‍ തുടങ്ങി എല്ലാവരോടും നന്ദി അറിയിക്കുന്നതായും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.