ക്ലിഫ് ഹൗസിലെ പശുത്തൊഴുത്ത്; മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ശശികലയും പ്രതീഷും

ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമിക്കാൻ 42 ലക്ഷം രൂപ അനുവദിച്ച തീരുമാനത്തെ പ്രശംസിച്ച് തീവ്ര ഹിന്ദുത്വ പ്രവർത്തകയും ഹിന്ദു ഐക്യവേദി നേതാവുമായ ശശികലയും പ്രതീഷ് വിശ്വനാഥും രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് തീവ്ര ഹിന്ദുത്വവാദികളായ ശശികലയും പ്രതീഷും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമ്മിക്കാൻ

42 ലക്ഷം രൂപ അനുവദിച്ചത്രെ!!. പിണറായ് ജി!. വന്ദേ ഗോമാതരം' എന്നാണ് ശശികല ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. വിദ്വേഷ പ്രചാരകനും തീവ്ര ഹിന്ദുത്വ വാദിയുമായ പ്രതീഷ് വിശ്വനാഥും ഗോശാല നിർമാണത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

'മുഖ്യമന്ത്രിയുടെ വസതിയിൽ ഗോശാല തുടങ്ങാനുള്ള തീരുമാനം നല്ലതാണ്... എന്നാൽ ഇത് കൊണ്ടൊന്നും സ്വർണക്കടത്തിൽ നിന്നും രക്ഷപെടാൻ പറ്റും എന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട. മുഖ്യമന്ത്രി ഓഫീസിനെ കൊള്ള സംഘമാക്കി മാറ്റിയതിനു പിണറായി വിചാരണ നേരിട്ടേ മതിയാകൂ...വന്ദേഗോമാതരം'. പ്രതീഷ് കുറിച്ചു. 

Tags:    
News Summary - Cattle shed at Cliff House; Shashikala and Pratheesh congratulate the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.