കൊച്ചി: പ്രവാസി വ്യവസായിയായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. ഹാരിസിെൻറ ഭാര്യയുമായി പ്രതി ഷൈബിൻ അഷ്റഫ് അവിഹിത ബന്ധം സ്ഥാപിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
നിലമ്പൂരിൽ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിെൻറ പിടിയിലായ നിലമ്പൂർ കൈപ്പഞ്ചേരി വീട്ടിൽ ഷൈബിൻ അഷ്റഫ്, കൊല്ലപ്പെട്ട ഹാരിസിെൻറ ഭാര്യയായിരുന്ന കുന്ദമംഗലം വിരുപ്പിൽ വീട്ടിൽ കെ.സി. നസ്ലീന, വിരുപ്പിൽ വീട്ടിൽ കെ.സി. റഷീദ്, തങ്ങളകത്ത് വീട്ടിൽ നൗഷാദ്, കൈപ്പഞ്ചേരി വീട്ടിൽ ഫാസിൽ, നിലമ്പൂർ കുന്നേക്കാടൻ വീട്ടിൽ ഷമീം, നിലമ്പൂർ പോളക്കുളങ്ങര വീട്ടിൽ ഷബീബ് റഹ്മാൻ, കൂത്രാടൻ വീട്ടിൽ മുഹമ്മദ് അജ്മൽ, മലപ്പുറം വാണിയമ്പലം സ്വദേശി ഷഫീഖ് എന്ന ചീര ഷഫീഖ്, നിലമ്പൂർ നടുതൊടിക വീട്ടിൽ നിഷാദ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി സുന്ദരൻ എന്ന സുന്ദരൻ സുകുമാരൻ തുടങ്ങി 11 പേർക്കെതിരെ സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
2010 ജനുവരി 10ന് ഹാരിസ് രണ്ടാം പ്രതിയായ കെ.സി. തസ്ലീനയെ വിവാഹം കഴിച്ചിരുന്നു. ഹാരിസിെൻറ ബിസിനസ് വളർച്ചയിൽ അസൂയ പൂണ്ട ഒന്നാം പ്രതി ഹാരിസിെൻറ ഭാര്യയുമായി അവിഹിത ബന്ധം സ്ഥാപിച്ചു. ഇതറിഞ്ഞ ഹാരിസ് രണ്ടാം പ്രതിയെ മൊഴി ചൊല്ലി.
ഇതിനിടെ, ഒന്നാം പ്രതിയെ അബൂദബിയിലെ കഞ്ചാവ് കേസിൽ കുടുക്കിയത് ഹാരിസാണെന്ന് തെറ്റിദ്ധരിച്ച് 2018ൽ ഹാരിസിനെ കൊല്ലാൻ ഗൂഢാലോചന നടത്തി. തുടർന്ന്, 2020ൽ നാലുമുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒന്നാം പ്രതി വിദേശത്തേക്ക് അയച്ച് അബൂദബിയിലെ ഫ്ലാറ്റിൽവെച്ച് ഹാരിസിനെയും കൂടെ ഉണ്ടായിരുന്ന സ്ത്രീയെയും കൊലപ്പെടുത്തി കെട്ടിത്തൂക്കിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഹൈകോടതി നിർദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇൻസ്പെക്ടർ എം.ഗിരീഷ് കുമാറിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.