മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ മൂന്നു കസ്​റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഒരു സൂപ്രണ്ട്, രണ്ട്​ ഇൻസ്‌പെക്ടർമാർ എന്നിവരെയാണ് വിളിപ്പിച്ചത്. ഇവരോട്​ വെള്ളിയാഴ്ച കൊച്ചി സി.ബി.ഐ യൂനിറ്റിൽ എത്താനാണ് നിർദേശം.

ഇവരെ കഴിഞ്ഞ ആഴ്ച നടന്ന സി.ബി.ഐ പരിശോധനയെ തുടർന്ന് കസ്​റ്റംസ് കമീഷണർ സസ്പെൻഡ്​ ചെയ്തിരുന്നു. തുടരന്വേഷണങ്ങളുടെ ഭാഗമായാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

Tags:    
News Summary - CBI Notice to Three Customs officers in karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.