കൊച്ചി: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് നടക്കുന്നതെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. ഫലപ്രദവും ഏകോപിതവുമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം നടക്കുന്നത് സർക്കാറിെൻറ വെറും അനുമതിയോടെ മാത്രമല്ല, മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ്. സി.ബി.ഐക്ക് അന്വേഷണം നടത്താൻ എക്സിക്യൂട്ടിവ് ഉത്തരവിെൻറ ആവശ്യമില്ലെന്നും കേന്ദ്രസർക്കാറിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ വ്യക്തമാക്കി.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിലാണ് വിശദീകരണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംഭവത്തിെൻറ ആദ്യംമുതൽ അവസാനം വരെയുള്ള കാര്യങ്ങൾ ഒരുകണ്ണിപോലും വിട്ടുപോകാതെ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കത്ത് മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് മുമ്പാകെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയിട്ടുണ്ട്.
ഒരാൾക്കെതിരെ കുറ്റം വ്യക്തമായാൽ ആ കേസിൽ ഹൈകോടതിക്ക് ഇടപെടാനാവില്ലെന്നും അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. അഴിമതിക്കേസുകളാണ് വിജിലൻസ് അന്വേഷിക്കുക. വിജിലൻസ് അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വിദേശത്തുള്ളവരുമടക്കം ആരോപണവിധേയമായ കേസാണ്.
മുഖ്യമന്ത്രി നേതൃത്വം നൽകുന്ന വിജിലൻസിന് ഈ അന്വേഷണം പ്രായോഗികമല്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.