കോട്ടയം: കോട്ടയം ഡിവിഷന്റെ കൂടി ചുമതലയുള്ള പ്രിൻസിപ്പൽ ഇൻകംടാക്സ് കമീഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫിസിലും ചാലുകുന്നിലെ ഇദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സി.ബി.ഐ സംഘം ആദ്യം പബ്ലിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫിസിൽ എത്തി. തുടർന്ന്, ചാലുകുന്നിലെ വസതിയിലും സംഘമെത്തി.
പരിശോധന വൈകീട്ട് അഞ്ചര വരെ നീണ്ടു. കോട്ടയത്ത് കൂടാതെ, ന്യൂഡൽഹിയിലെ ഇദ്ദേഹത്തിന്റെ വസതിയിലും പരിശോധന നടത്തി. ഒരു വർഷം മുമ്പാണ് പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് എത്തിയത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് ഇദ്ദേഹത്തിനെതിരെ കേസുണ്ടായിരുന്നു. ഇതോടൊപ്പം അലവൻസുകളിൽ തിരിമറി നടത്തിയതുൾപ്പെടെ മറ്റു ആരോപണങ്ങളും നേരിടുന്നുണ്ട്. ഈ കേസിലാണ് ഇപ്പോൾ പരിശോധനയെന്നാണ് സൂചന. കമീഷണർ സി.ബി.ഐ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.