തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എം. സുധീരൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പടെ കേസിൽ പ്രതികളാണ്. അതുകൊണ്ട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. മോൻസൺ വിഷയത്തിൽ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു സുധീരൻ.
കോൺഗ്രസിൽ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവർത്തകനായി തുടരാനാണ് തീരുമാനം. പാർലമെന്‍ററി രംഗത്ത് 25 വർഷം പൂർത്തിയായപ്പോൾ ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്നു താനെന്നും സുധീരൻ വ്യക്തമാക്കി. കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇനി വിവാദങ്ങൾക്ക് താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എ.ഐ.സി.സി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവെച്ചിരുന്നു. പ്രസിഡന്‍റ് കെ. സുധാകരനുമായുണ്ടായ അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.