കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ആഭ്യന്തരവകുപ്പ് തുടങ്ങി. ജില്ല പൊലീസ് മേധാവി ഒാഫിസ്, തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാർേട്ടഴ്സ് എന്നിവിടങ്ങളിൽ അപ്പപ്പോൾ ദൃശ്യങ്ങൾ ലഭ്യമാകുന്ന തരത്തിലുള്ള കാമറകളും മറ്റുസംവിധാനങ്ങളുമാണ് സ്റ്റേഷനുകളിൽ ഒരുക്കുന്നത്. മാത്രമല്ല, ഇൗ ഒാഫിസുകളിൽ നിന്ന് എല്ലായിടെത്തയും കാമറകൾ നിയന്ത്രിക്കാനുമാകും. സുരക്ഷ ശക്തമാക്കുന്നതിനും സേനാംഗങ്ങളുടെ പ്രവർത്തനവും പെരുമാറ്റവും നിരീക്ഷിക്കുന്നതിനുമാണ് കാമറകൾ സ്ഥാപിക്കുന്നത്.
1.83 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുവർഷംവരെ വാറൻറിയുള്ള അത്യാധുനിക കാമറകളാണ് 239 സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. മിക്ക സ്റ്റേഷനുകളിലെയും ലോക്കപ്പുകളിൽ നേരേത്തതന്നെ കാമറയുണ്ട്. ലോക്കപ് പ്രതികളെ നിരീക്ഷിക്കുന്നതിന് സ്ഥാപിച്ച ഇവയുടെ മോണിറ്ററിങ് ജനറൽ ഡ്യൂട്ടി ഒാഫിസറുടെയോ പാറാവ് ഡ്യൂട്ടിക്കാരുടെയോ അടുത്താണ്. ഭാവിയിൽ ഇൗ കാമറ ദൃശ്യങ്ങൾ വെര ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും സ്വന്തം ഒാഫിസിലിരുന്ന് വീക്ഷിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഒരുക്കുന്നത്. പൊലീസുകാരുടെ മോശം പെരുമാറ്റം തുറന്നുകാട്ടാൻ മുഴുവൻ സ്റ്റേഷനിലും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നേരേത്ത കൊച്ചിയിലെ മനുഷ്യാവകാശസംഘടന മനുഷ്യാവകാശ കമീഷനുൾപ്പെടെയുള്ള ഏജൻസികൾക്ക് നിവേദനം നൽകിയിരുന്നു. വനമേഖലയിലെ മാവോവാദിആക്രമണ ഭീതി നേരിടുന്ന സ്റ്റേഷനുകളിൽ കാമറ സ്ഥാപിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിലൊന്നും വേണ്ട ചർച്ചയോ നടപടിയോ ഉണ്ടായില്ല.
തൃശൂർ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായക് ആത്മഹത്യ ചെയ്തതിനുപിന്നാലെയാണ് ഇൗ ആവശ്യം വീണ്ടും ഉയർന്നത്. വിനായകിെൻറ ശരീരത്തിൽ ബൂട്ടിട്ട് ചവിട്ടിയതിെൻറ പാടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതോടെ സംഭവം ലോക്കപ് മർദനമാണെന്ന് ആക്ഷേപമുയരുകയും ആഭ്യന്തരവകുപ്പ് ‘പ്രതിക്കൂട്ടി’ലാവുകയും ചെയ്തു. എല്ലാ സ്റ്റേഷനും ജനമൈത്രിയായിട്ടും ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ആറുമാസത്തിനകം മുഴുവൻ സ്റ്റേഷനുകളും കാമറനിരീക്ഷണത്തിൽ കൊണ്ടുവരാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.