ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കുന്ന കാര്യം യാഥാർഥ്യമാവുകതന്നെ ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് പറഞ്ഞു. ധനവിനിയമം, സാമൂഹിക മാധ്യമങ്ങളിെല ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ മാറിയ കാലത്തിനനുസരിച്ചുള്ള നിയമസംവിധാനം വേണമെന്നത് നിയമ മന്ത്രാലയത്തോട് ശിപാർശ ചെയ്യാൻ സാധിച്ചില്ലെന്നത് മാത്രമാണ് കമീഷൻ മേധാവി സ്ഥാനത്തിരുന്നിട്ടും നടപ്പാക്കാനാകാതിരുന്ന കാര്യമെന്ന് അദ്ദേഹം വാർത്ത ഏജൻസിയുമായി സംസാരിക്കവെ കൂട്ടിച്ചേർത്തു. റാവത്ത് ശനിയാഴ്ച പദവിയിൽനിന്ന് വിരമിക്കുകയാണ്. സുനിൽ അറോറ ഞായറാഴ്ച പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേൽക്കും.
രാഷ്ട്രീയ പാർട്ടികളുടെ ധനശേഖരണത്തിലെ സുതാര്യത വിഷയത്തിൽ ദീർഘകാലത്തെ പരിഷ്കരണം ആവശ്യമാണ്. തുടരെയുള്ള തെരഞ്ഞെടുപ്പുകൾ പരാതികളില്ലാതെ നടത്തി എന്നതാണ് കമീഷൻ മേധാവി എന്ന നിലയിൽ ഏറ്റവും വലിയ വിജയം. വലിയ പ്രശ്നങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത്. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചാണ് ഛത്തിസ്ഗഢിലും മറ്റും ജനം വോട്ടുചെയ്തത്. ഇൗയിടെ തയാറാക്കിയ ‘സി-വിജിൽ’ മൊബൈൽ ആപ് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.