വിലക്കയറ്റം: വിദേശ സിമൻറി​െൻറ സാധ്യത തേടി നിർമാണ രംഗം

കൊച്ചി: നിർമാണ കമ്പനികൾ കൂട്ടായി സിമൻറ് വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ വിദേശ സിമൻറി​െൻറ സാധ്യത തേടി നിർമാണ കമ്പനികൾ. ഒപ്പം, കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യെയയും പ്രധാനമന്ത്രി നരേന്ദ്ര മോദിെയയും പരാതിയുമായി സമീപിക്കാനും തീരുമാനമുണ്ട്. കെട്ടിട നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്) ദേശീയ നേതൃത്വമാണ് സിമൻറ് കമ്പനികളുടെ അകാരണമായ വില വർധന നീക്കത്തിനെതിരെ പരാതിയുമായി രംഗത്തുള്ളത്. സിമൻറ് ഇറക്കുമതി സാധ്യത പരിശോധിക്കാൻ ക്രെഡായ് പ്രതിനിധി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വിദേശത്തെ ചില കമ്പനികളുമായി ഇതിനകം ചർച്ചയാരംഭിച്ചതായാണ് സൂചന.

2014ൽ സിമൻറ് നിർമാണ കമ്പനികൾ ഒത്തുചേർന്ന് വില കുത്തനെ വർധിപ്പിച്ചപ്പോൾ ക്രെഡായ് കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്ന്, സംഘം ചേർന്ന് വില വർധിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും അകാരണമായി വർധിപ്പിച്ച വില കുറക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അന്ന് ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു വില വർധനയെങ്കിൽ, ഇക്കുറി രാജ്യമാകെ നടപ്പിൽവരുംവിധമാണ് സിമൻറ് കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് ഇത് എന്നാണ് സൂചന. ഇൗ സാഹചര്യത്തിലാണ് വിലവർധനക്കെതിരെ ദേശീയതലത്തിൽതന്നെ പ്രതിഷേധം ഉയരുന്നത്.

ഇതോടൊപ്പം, കേന്ദ്രം പ്രഖ്യാപിച്ച ‘എല്ലാവർക്കും വീട്’ പദ്ധതി തകിടംമറിക്കുന്നതാണ് സിമൻറ് കമ്പനികളുടെ നീക്കമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് പരാതി നൽകും. സിമൻറിന് കൃത്രിമക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുന്നതി​െൻറ ഭാഗമായി ചില കമ്പനികൾ ഉൽപാദനം വെട്ടിക്കുറച്ചുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വില കുറപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് സമാന്തരമായാണ്, പ്രശ്നത്തിന് സ്ഥിരം പരിഹാരമെന്ന നിലക്ക് വിദേശ സിമൻറി​െൻറ സാധ്യതകളും ആരായുന്നത്.

ചൈന, ബംഗ്ലാദേശ്, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് സിമൻറ് കിട്ടുമെന്നും ഇറക്കുമതിച്ചെലവും വിവിധ നികുതികളും കൂട്ടിച്ചേർത്താൽപോലും 50 കിലോ ബാഗിന് 220 രൂപയേ വിലവരൂ എന്നുമാണ് നിർമാണ രംഗത്തുള്ളവരുടെ കണക്കുകൂട്ടൽ. തെലുങ്കാനയിൽ ക്രെഡായ് ചാപ്റ്റർ, ബിൽഡേഴ്സ് അസോസിയേഷൻ, ഡെവലപേഴ്സ് അസോസിയേഷൻ എന്നിവ കൂട്ടായ്മ രൂപവത്കരിച്ച് ഇതിനുള്ള നീക്കങ്ങൾക്ക് തുടക്കംകുറിച്ചിട്ടുമുണ്ട്. വിവിധ കെട്ടിട നിർമാണ കമ്പനികൾ പരസ്പരം സഹകരിച്ച് വിദേശത്തുനിന്ന് കപ്പലിൽ സിമൻറ് എത്തിക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്.

അതിനിടെ, അകാരണമായി വിലവർധിപ്പിക്കാനുള്ള സിമൻറ് നിർമാണ കമ്പനികളുടെ നീക്കം സംബന്ധിച്ച് നേരേത്തതന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നതായി ക്രെഡായ് കേരള ചാപ്റ്റർ ചെയർമാൻ ഡോ. നജീബ് സക്കറിയ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - cement crisis in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.