കേരളത്തിലെ കാടുകളിൽ ആനകളുടെ സെൻസസ് ഈ മാസം

കോഴിക്കോട്: കേരളത്തിലെ കാടുകളിലെ ആനകളുടെ എണ്ണമെടുക്കാൻ ഈ മാസം സെൻസസ് നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസ്സ് മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഏപ്രിൽ 16, 17, 18, 19 തീയതികളിലായാണ് കേരളത്തിലെ മുഴുവൻ വനങ്ങളിലും സെൻസസ് നടത്തുക. ഇതേ ദിവസങ്ങളിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനങ്ങളിലും സെൻസസ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ചർച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കാൻ മന്ത്രി നിർദേശം നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ 25 പേർക്ക് നഷ്ടപരിഹാര ഉത്തരവ് കൈമാറി. 7.32 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽ‍കുക. ഏഴ് പരാതികളാണ് വനസൗഹൃദ സദസ്സിൽ ലഭിച്ചത്. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.

Tags:    
News Summary - Census of elephants in the forests of Kerala This month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.