കോഴിക്കോട്: കമ്പ്യൂട്ടറുകള്‍ പോലും നിരീക്ഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത് തി പൗരെൻറ സ്വകാര്യതയിലേക്ക് കടന്നുചെല്ലാനുള്ള കേന്ദ്രസർക്കാർ നീക്കം അങ്ങേയറ്റ മാണെന്ന് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടു. മൗലാന അബുല്‍ കലാം ആ സാദ് ഫൗണ്ടേഷന് മലബാർ ചേംബർ ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്കിൽ സംസാരിക്കുകയായിര ുന്നു അദ്ദേഹം.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതിെൻറ തെളിവാണ് കമ്പ്യൂട്ടറുകളിൽപോലും എത്തിനോക്കാനുള്ള വ്യഗ്രത. ബി.ജെ.പിയുടെ ഏകാധിപത്യ സ്വഭാവമാണ് വീണ്ടും തെളിയുന്നത്. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളെ വെറുതെവിട്ടത് രാജ്യത്തിന് നാണക്കേടാണ്. സൊഹ്റാബുദ്ദീനും ഭാര്യയും സ്വയം മരിച്ചതല്ല. വ്യാജ ഏറ്റുമുട്ടൽ െകാലപാതകത്തിെൻറ കഥകളെല്ലാം ഗുജാറത്തിലെ ജനങ്ങൾക്ക് നന്നായറിയാം.
രാജ്യത്ത് വർഗീയ ദ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. യഥാർഥ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മൗനം തുടരുന്നു. വർഗീയ അജണ്ട നടപ്പാക്കാൻ ആർ.എസ്.എസിനെ കയറൂരിവിട്ടു. പശുവിെൻറ പേരിലുള്ള കൊലപാതകങ്ങൾ തുടരുേമ്പാൾ മോദിയും യോഗിയും പ്രതികരിക്കുന്നില്ല. ക്ഷേത്രത്തിെൻറയും പള്ളിയുടെയും കാര്യങ്ങൾ മാത്രം സംസാരിച്ചാൽ പോരാ. രാജ്യത്തെ കർഷകരെയും ആദിവാസികളെയുംകുറിച്ച് സർക്കാറുകൾ ചർച്ച ചെയ്യണം. ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇതുവരെ സുരക്ഷിത സോണിലുണ്ടായിരുന്ന കേരളം ഉണർന്നു പ്രവർത്തിക്കേണ്ട സമയമായി -ജിഗ്നേഷ് മേവാനി പറഞ്ഞു.
സംവാദ സദസ്സ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡൻറ് എം.കെ. ബീരാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ ഒളവണ്ണ, ഹംസക്കോയ കോനാരി, എം.പി. രാമകൃഷ്ണന്, അഡ്വ. എം. രാജന് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.