പമ്പ: കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ദർശനത്തിനായി സന്നിധാനത്തെത്തി. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. നാഗർകോവിലിലെ വസതിക്കടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ചാണ് പൊൻ രാധാകൃഷ്ണൻ ശബരിമല യാത്ര തുടങ്ങിയത്.
നിലക്കലെത്തിയ കേന്ദ്ര മന്ത്രി ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനെതിരെ പൊലീസുമായി വാക് തർക്കത്തിലേർപ്പെട്ടിരുന്നു. ഗതാഗത തടസ്സം കാരണമാണ് വാഹനം കടത്തി വിടാത്തതെന്നും ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ്.പി യതീഷ് ചന്ദ്ര ചോദിച്ചപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. തുടർന്ന് ഒപ്പമുള്ള എ.എൻ. രാധാകൃഷ്ണൻ യതീഷ്ചന്ദ്രയോട് തട്ടിക്കയറുകയുമുണ്ടായി.
മന്ത്രിയുടെ വാഹനം കടത്തി വിടാമെന്നും ഒപ്പമുള്ളവർക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോകാമെന്നും പൊലീസ് നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധ സൂചകമായി അദ്ദേഹം കെ.എസ്.ആർ.ടി.സി ബസ്സിലാണ് പമ്പയിലേക്ക് യാത്രയായത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടുകൂടിയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.