തിരുവനന്തപുരം: ഉടന്‍ സര്‍വില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് സംസ്ഥാന സർക്കാറിന് കത്തയച്ചു. കഴിഞ്ഞദിവസത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട് ടറിക്കും പൊതുഭരണസെക്രട്ടറിക്കും ഇ-മെയിൽ സന്ദേശം അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തില്ലാത്തതിന ാൽ സർക്കാർ ഇക്കാര്യത്തിൽ തുടർനടപടി കൈക്കൊണ്ടിട്ടില്ല. അതിനിടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയേക ്കും.
ജേക്കബ് തോമസിെൻറ ആവശ്യം ഉടൻ സർക്കാർ അംഗീകരിക്കില്ലെന്നാണ് ലഭ്യമാവുന്ന വിവരം. ട്രൈബ്യൂണൽ ഉത്തര വിെൻറ പകർപ്പ് ലഭിച്ചശേഷം അപ്പീൽ നൽകുന്നതുൾപ്പെടെ തുടർനടപടിയിലേക്ക് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത ്. ഇതിനായി അഡ്വക്കറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എന്നാൽ, തെൻറ നിലപാട് വ്യക്തമാക്ക ിയുള്ള കത്താണ് ജേക്കബ് തോമസ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയാണ് താനെന്നും ഉചിതമായ സ് ഥാനം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ജേക്കബ് തോമസിനെ സർവിസിൽ തിരിച്ചെടുക്കാൻ കഴിഞ്ഞദിവസമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. തുടർച്ചയായുള്ള സസ്പെൻഷൻ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാറിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, ട്രൈബ്യൂണൽ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പെട്ടെന്ന് പുനർനിയമനം നൽകേണ്ടെന്ന നിലപാടാണ് സർക്കാറിന്. നേരത്തേ ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടി പഠിച്ചാവും സർക്കാർ മുന്നോട്ടുപോവുക.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ നടപടിക്കെതിരെ സെൻകുമാർ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണൽ നടപടി ശരിവെച്ചു. ഇതിൽ ഇടപെടില്ലെന്ന് ഹൈകോടതിയും വ്യക്തമാക്കി. ഇതിനിടെ സെൻകുമാറിനെ ഐ.എം.ജി ഡയറക്ടറാക്കി. എന്നാൽ, സെൻകുമാർ സുപ്രീംകോടതിയെ സമീപിക്കുകയും അദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തേക്ക് പുനർനിയമനം നൽകാൻ കോടതി നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ക്രമസമാധന ചുമതലയുള്ള ഡി.ജി.പിയായി മടങ്ങിയെത്തി. ഇൗ സാഹചര്യം േജക്കബ് തോമസിെൻറ കാര്യത്തിൽ ഒഴിവാക്കാനുള്ള കരുതലാവും സർക്കാറിൽനിന്ന് ഉണ്ടാവുക.
ജേക്കബ് തോമസിനെ തിരിച്ചെടുക്കില്ല; അപ്പീൽ നൽകും
ന്യൂഡൽഹി: സസ്പെൻഡ് ചെയ്ത ഡി.ജി.പി ജേക്കബ് തോമസിനെ അടിയന്തരമായി സർവിസിൽ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ ഉത്തരവ് കേരള സർക്കാർ നടപ്പാക്കില്ല. ഉത്തരവിനെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ‘‘ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സർക്കാറിന് ചില നിലപാടുകളുണ്ട്. അദ്ദേഹം ഇടക്ക് ആർ.എസ്.എസ് ആവുകയും ആർ.എസ്.എസിെൻറ പരിപാടിയിൽ പെങ്കടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത് എല്ലാവരും കണ്ടതാണ്’’ -മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണം-ശ്രീധരൻ പിള്ള
കോഴിക്കോട്: സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ ഉത്തരവ് സർക്കാറിെൻറ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ജേക്കബ് തോമസിെൻറ സസ്പെൻഷൻ ഉത്തരവ് ദുരുദ്ദേശ്യപരമാണെന്ന സി.എ.ടിയുടെ നിരീക്ഷണം കേരളത്തിന് മൊത്തം അപമാനകരമാണ്.
തെറ്റ് മനസ്സിലാക്കി സർക്കാർ വിധി അംഗീകരിച്ച് നടപ്പാക്കണമെന്നും ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ജേക്കബ് തോമസ്, സെൻകുമാർ തുടങ്ങിയവർക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. മന്ത്രിമാർ അടക്കമുള്ള ഉന്നതർക്കെതിരെ കേസെടുത്തപ്പോൾ ഇവരെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കണ്ടാണ് സർക്കാർ നടപടിയെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. അഴിമതിക്കെതിരെ പോരാടുന്ന രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മോദി സർക്കാറിലാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
എൽദോ എം.എൽ.എയുടെ കൈ തല്ലിയൊടിച്ചശേഷം പൊലീസ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് എം.എൽ.എ ആണെന്ന് അറിഞ്ഞില്ലെന്നാണ്. എം.എൽ.എ അല്ലെങ്കിൽ കൈ ഒടിക്കാമെന്നാണോ പൊലീസ് കരുതുന്നത്. യൂനിവേഴ്സിറ്റി കോളജിലെ അക്രമത്തിലെ പ്രതിയായ ശിവരഞ്ജിത്ത് ഡിഗ്രി ഫിലോസഫിയിൽ 80 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് ജയിച്ചത്. എന്നാൽ, പി.ജിക്ക് വളരെ മോശം പ്രകടനമായിരുന്നു. അതുകൊണ്ട് അന്നത്തെ ഡിഗ്രി റിസൽട്ടുകൾ ഒന്നുകൂടി പരിശോധിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.