തിരുവനന്തപുരം: നിപ വൈറൽ ബാധയിൽ മരണം റിപ്പോർട്ട് ചെയ്ത കോഴിക്കോട് േപരാമ്പ്രയിൽ കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നെത്തും. പനിയുടെയും ജലദോഷത്തിെൻറയും ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാ മൃഗങ്ങളെയും വിശദമായി പരിേശാധിക്കാൻ മൃഗസംരക്ഷണവകുപ്പ് ജില്ലാ മൃഗസംരക്ഷണ ഒാഫിസർമാർക്ക് നിർേദശം നൽകി. വവ്വാൽ കടിെച്ചന്ന് സംശയം തോന്നുന്ന പഴവർഗങ്ങൾ മനുഷ്യർ കഴിക്കരുതെന്നും മൃഗങ്ങൾ കഴിക്കാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു.
കേന്ദ്ര മൃഗസംരക്ഷണ കമീഷണർ ഡോ. സുരേഷ് എസ്. ഹോനപ്പഗോൽ, രണ്ട് അസിസ്റ്റൻറ് കമീഷണർമാർ എന്നിവരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച എത്തുന്നത്. പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ഉൾപ്പെടെയുള്ള വിദഗ്ധരും ചൊവ്വാഴ്ച കോഴിക്കോെട്ടത്തും. ചീഫ് അനിമൽ ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഒാഫിസർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ വൈറൽബാധയും മരണവും റിപ്പോർട്ട് ചെയ്ത പ്രദേശവും വീടും സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
മൂന്നുപേർ മരണപ്പെട്ട കുടുംബത്തിെൻറ പുരയിടത്തിലെ കിണർ കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഒാഫിസർ ഡോ. മോഹൻദാസ്, വനംവകുപ്പ് െവറ്ററിനറി ഡോക്ടർ അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെറ്റ് ഉപയോഗിച്ച് അടച്ചു. ഇതിനകത്തുള്ള വവ്വാലുകളെ പിടിച്ച് നിപ വൈറസ് ഉണ്ടോയെന്ന് പരിശോധിക്കും. ‘റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ’(ആർ.ടി.പി.സി.ആർ) സംവിധാനം ഉപയോഗിച്ച് വൈറൽ ബാധ കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ. ശശിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഇൗ സംവിധാനം ഉടൻതന്നെ പാലോട് ചീഫ് അനിമൽ ഡിസീസ് ഇൻെവസ്റ്റിഗേഷൻ ഒാഫിസിൽ സ്ഥാപിക്കാനും നിർേദശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.