തിരുവനന്തപുരം: പ്രീ ബജറ്റ് ചർച്ചകളുടെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങൾ:
- കടമെടുപ്പ് പരിധി ജി.എസ്.ഡി.പിയുടെ മൂന്നരശതമാനമായി ഉയർത്തണം.
- ഉപാധിരഹിത കടമെടുപ്പ് അനുവദിക്കണം.
- കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
- ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണം.
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണം.
- കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമാക്കണം.
- കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കണം.
- ഭക്ഷ്യസുരക്ഷ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപാരികളുടെ കമീഷനും വർധിപ്പിക്കണം.
- ആശ, അംഗൻവാടി ഉൾപ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം.
- ക്ഷേമ പെൻഷൻ തുകകൾ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവ ഉയർത്തണം.
- സ്ക്രാപ് പോളിസിയുടെ ഭാഗമായി പൊളിക്കേണ്ടിവരുന്ന വാഹനങ്ങൾക്ക് പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം അനുവദിക്കണം.
- എയിംസ്, കണ്ണൂർ ഇന്റർനാഷനൽ ആയുർവേദ റിസർച്ച് ഇൻസിറ്റിറ്റ്യൂട്ട് തുടങ്ങിയവ പ്രഖ്യാപിക്കണം.
- റബറിന്റെ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കണം.
- തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻഗോഡ് റെയിൽ പാതകളുടെ സർവേയും വിശദ പദ്ധതിരേഖ തയാറാക്കലും ആരംഭിക്കണം.
- കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണത്തിന് ധനസഹായം പ്രഖ്യാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.