കിഴക്കമ്പലം: നിയമസഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ കുന്നത്തുനാട്ടില്‍ കേന്ദ്രസേനയെത്തി. 90 അംഗ ബറ്റാലിയനാണ് കിഴക്കമ്പലത്ത് എത്തിയത്. സെൻറ് ജോസഫ് സ്കൂളിലാണ് ഇവര്‍ക്ക് താല്‍ക്കാലിക ക്യാമ്പ്. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സാധാരണ കേന്ദ്രസേനയെത്തുന്ന പതിവില്ല.
തദ്ദേശ തെരഞ്ഞടുപ്പില്‍ ട്വൻറി20യുടെ നേതൃത്വത്തില്‍ നാല് പഞ്ചായത്തും ഒമ്പത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനും നേടിയിരുന്നു. നിയമസഭ തെരഞ്ഞടുപ്പിലും മത്സരിക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരെഞ്ഞടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ കുമ്മനോട്ടില് പോളിങ്ങിന് എത്തിയ ദമ്പതികൾക്ക് മർദനമേറ്റത് വിവാദമായിരുന്നു. ഇതില്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നതായും അന്ന് ട്വൻറി20 ആരോപിച്ചിരുന്നു.
കേന്ദ്രസേനയെത്തിയത് സംസ്ഥാന പൊലീസിനും തിരിച്ചടിയാണ്. കുന്നത്തുനാട് സംഘര്‍ഷമേഖലയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ നടന്ന തെരെഞ്ഞടുപ്പില്‍ വലിയ സംഘര്‍ഷങ്ങളും ഉണ്ടായിട്ടില്ല. എന്‍.ഡി.എക്ക് സ്ഥാനാര്ഥിയുണ്ടായാലും ട്വൻറി-20 രംഗത്തുള്ളതിനാല്‍ സജീവമാകാന്‍ സാധ്യത കുറവാണ്. അതേസമയം ട്വൻറി20 ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ചില പത്രങ്ങളില്‍ ട്വൻറി20 നല്കിയ പരസ്യത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് തെരെഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പേ കേന്ദ്രസേനയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.