ന്യൂഡൽഹി: റബറിന്റെ താങ്ങുവില 300 രൂപയാക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്ത റബർ ആറു മാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10ൽ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി പറഞ്ഞു. ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബർ ഇറക്കുമതി ചെയ്യാൻ ഉള്ള അനുമതി നൽകിയിരിക്കുന്നത്.
റബർ കർഷകർക്കായി സബ്‌സിഡികളും റബർ ടാപ്പിങ്ങിനും ലാടെക്സ് നിർമാണത്തിനുമായി പരിശീലനവും റബർ ബോർഡ് വഴി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.